NRI
റോം: ഇറ്റലിയിലെ ഇന്ത്യൻ വിദ്യാർഥികളും പ്രവാസികളും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രവാസി ലീഗൽ സെൽ (പിഎൽസി) ഇറ്റലി ചാപ്റ്റർ പ്രതിനിധികൾ റോമിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
പിഎൽസി ഇറ്റലി ചാപ്റ്റർ പ്രതിനിധി സംഘത്തിൽ പ്രഫ. ജോസ് ഫിലിപ്പ്, പ്രിയ ജോർജ്, ലീന ബ്രിട്ടൺ എന്നിവർ ഉൾപ്പെടുന്നു. ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗൗരവ് ഗാന്ധിയും ഫസ്റ്റ് സെക്രട്ടറി സുഭാഷിണി ശങ്കരനും പങ്കെടുത്തു.
ചർച്ചയിൽ വിദ്യാർഥികളുടെ താമസാനുമതി ലഭിക്കുന്നതിലുള്ള കാലതാമസങ്ങൾ, വിദ്യാർഥി താമസ സൗകര്യങ്ങളും റസിഡൻസ് രജിസ്ട്രേഷനും ഹെൽത്ത് കാർഡും ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന ചെലവുകളും പ്രതിനിധികൾ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇതോടൊപ്പം, ഇറ്റാലിയൻ ഭാഷ പഠന കേന്ദ്രം ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ സ്ഥാപിക്കണമെന്ന നിർദേശവും ഇറ്റലിയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി വാർഷിക ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കണമെന്ന ആവശ്യവും പിഎൽസി മുന്നോട്ടുവച്ചു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന അനധികൃത ഏജൻസികൾ ഇറ്റലിയിലേക്ക് നിയമവിരുദ്ധ കുടിയേറ്റം സംഘടിപ്പിച്ച് വൻ തുക ഈടാക്കുന്ന പ്രവണതയെയും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും എംബസി ഉദ്യോഗസ്ഥർ ഉറപ്പുനൽകി.
NRI
കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്റ്റേർഡ് അസോസിയേഷൻസ്) കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക് സംഘടിപ്പിച്ചു.
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ബിജു സ്റ്റീഫന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.
അൽ നഹീൽ ക്ലിനിക് ഡെപ്യൂട്ടി ജനറൽ മാനേജർ ലൂസിയ വില്യംസ് ആശംസകളർപ്പിച്ച് സംസാരിച്ചു. അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് പ്രശസ്ത കുവൈറ്റി അഭിഭാഷകൻ ഡോ. തലാൽ താക്കി നേതൃത്വം നൽകി.
പിഎൽസി കുവൈറ്റ് ജനറൽ സെക്രട്ടറി കെ. ഷൈജിത്ത് സ്വാഗതവും ട്രഷറർ രാജേഷ് ഗോപി നന്ദിയും രേഖപ്പെടുത്തി. നിരവധിപേർ പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ സൗജന്യമായി നിയമോപദേശം തേടുകയും തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ലീഗൽ ക്ലിനിക് വഴി സാഹചര്യവും ലഭിച്ചു.
കോടതി വഴി നിയമ നടപടികൾ ആരംഭിക്കാനുള്ള വിഷയങ്ങളിൽ തുടർ സഹായവും ലീഗൽ സെൽ ഉറപ്പാക്കിയിട്ടുണ്ട്.
NRI
കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്
പ്രശസ്ത കുവൈറ്റി അഭിഭാഷകൻ ഡോ. തലാൽ താക്കിയുടെ നേതൃത്വത്തിലാണ് പരിപാടി. പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശം തേടുവാൻ താത്പര്യമുള്ളവർ 41105354, 97405211 എന്നീ നമ്പറുകളിലോ താഴെകൊടുത്ത ഗൂഗിൾ ഫോം വഴിയോ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
NRI
കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ അബ്ബാസിയ അൽ നഹീൽ ക്ലിനിക് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അഭിഭാഷകൻ ഡോ. തലാൽ താക്കിയുടെ നേതൃത്വത്തിലാണ് പരിപാടി. പരിപാടിയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ കുവൈറ്റി അഭിഭാഷകരുടെ നിയമോപദേശം തേടുവാൻ താത്പര്യമുള്ളവർ 41105354, 97405211 എന്നീ നമ്പറുകളിലോ താഴെകൊടുത്ത ഗൂഗിൾ ഫോം വഴിയോ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോം: https://forms.gle/Nh6YS5izNGd5G7mn9
NRI
കുവൈറ്റ് സിറ്റി: പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി എ.പി. ജയകുമാറിന്റെ അപ്രതീക്ഷിതമായ ദേഹവിയോഗത്തിൽ പ്രവാസി ലീഗൽ സെൽ അനുശോചിച്ചു.
അദ്ദേഹത്തിന്റെ വിയോഗം പ്രവാസി ലീഗൽ സെൽ കുവൈറ്റിന് വലിയൊരു നഷ്ടമാണെന്ന് പിഎൽസി കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രസിഡന്റ് ബിജു സ്റ്റീഫൻ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
ബിജു സ്റ്റീഫൻ തിരുവനന്തപുരത്തെ പൽകുളങ്ങരയുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുബാംഗങ്ങളെ സംഘടനയുടെ അനുശോചനം അറിയിച്ചു.